ഇന്ന് ആളുകൾ എങ്ങനെ വൈറലാകാമെന്ന് ചിന്തിച്ച് നടക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലൈക്കിനും കമന്റിനും വേണ്ടി ആളുകൾ പല കാട്ടിക്കൂട്ടലും നടത്താറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്.
നമ്മുടെ നാട്ടിൽ നിലലിൽക്കുന്ന നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. എന്നാൽ ഇത് നടപ്പിലാക്കേണ്ടവർതന്നെ നിയമം ലംഘിച്ചാലുള്ള അവസ്ഥയ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഇപ്പോൾ വൈറലായ വീഡിയോ അത്തരത്തിലുള്ളതാണ്. ഭാരത് സര്‍ക്കാര്‍’ (ഇന്ത്യ ഗവണ്മെന്റ്) എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുള്ള വാഹനത്തിനു മുകളിൽകയറി നിന്നുള്ള പിറന്നാളാഘോഷമാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിജനമായ ഒരു റോഡിന് നടക്കായിരുന്നു ബര്‍ത്ത് ഡേ ആഘോഷം.
വാഹനത്തിന്റെ ബോണറ്റിന്റെ മുകളില്‍ ഒരു ബര്‍ത്ത്ഡേ കേക്ക് വച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് ചുറ്റും ഷർട്ട് ഊരിയിട്ട് യുവാക്കള്‍ ഡാൻസ് കളിക്കുന്നത് കാണാം. വലിയ ശബ്ദത്തില്‍ ആംബുലന്‍സ് സൈറണും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകൾ പ്രതിഷേധമായി രംഗത്തെത്തി. വാഹനങ്ങളിലെ സര്‍ക്കാര്‍ സ്റ്റിക്കര്‍ ശ്രദ്ധയിൽ ആയതോടെയാണ് വീഡിയോയ്ക്ക് പ്രതിഷേധവുമായി ആളുകൾമുന്നിട്ടിറങ്ങിയത്.
നിയമം പാലിക്കേണ്ടവർതന്നെ അത് ലംഘിക്കുന്ന അവസ്ഥ എന്ത് വേദനാജനകമാണ്. ഇത്തരക്കാർ ഏത് പാർട്ടിയിൽപ്പെട്ടവരായാലും സർക്കാർ വകുപ്പുകളേയും കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരെ ജോലിയിൽനിന്ന് പിരിച്ച് വിടണമെന്നാണ് മിക്കവരും കമന്റ് ചെയ്തത്.