പിന്നെ ഒന്നും ആലോചിച്ചില്ല! സർപ്രൈസ് ബർത്തഡേ പാർട്ടി നൽകാനെത്തിയ മരുമകൻ ഭാര്യ പിതാവിന്‍റെ വെടിയേറ്റു മരിച്ചു; സംഭവം ഇങ്ങനെ…

ഭാര്യാ പിതാവിന്‍റെ പിറന്നാളിന് സർപ്രൈസ് പാർട്ടി നൽകുന്നതിനു ശ്രമിച്ച മരുമകന് ഒടുവിൽ ദാരുണ അന്ത്യം.

പെൻസ കോളായിലെ ഗൾഫ് ബ്രീസിലായിരുന്നു സംഭവം. രാത്രി 9.30ന് വീട്ടിലെത്തിയ ഭാര്യാ പിതാവ് റിച്ചാർഡ് ഡെന്നിസ് വീടിന്‍റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു കതക് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. വീണ്ടും രാത്രി 11.30 ന് പുറകുവശത്തെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു.

പിന്നെ ഒന്നും ആലോചിച്ചില്ല, തോക്കെടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി. ഈ സമയത്താണു വീടിന്‍റെ സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മരുമകൻ ക്രിസ്റ്റഫർ ബർഗൻ (37) ജന്മദിനാശംകൾ അറിയിച്ചു കൊണ്ടു മുന്നിലേക്ക് എടുത്തുചാടിയത്.

ശബ്ദം ആരുടേതാണെന്നോ, എന്താണ് പറഞ്ഞതെന്നോ ശ്രദ്ധിക്കാതെ പെട്ടെന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ ഇരുട്ടായിരുന്നതിനാൽ വെടിയേറ്റ് നിലത്തു വീണപ്പോഴാണ് ആളെ മനസിലായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ട്:പി.പി. ചെറിയാൻ

Related posts