മക്കൾ ഒരുപാട് വേണമെന്ന് ആഗ്രഹിക്കുന്ന ധാരാളം ദന്പതികൾ നമുക്ക് ചുറ്റുമുണ്ട്. 66ാം വയസിലും കുഞ്ഞുണ്ടായ ജർമൻ യുവതിയാണ് ഇപ്പോൾ താരം. യാതൊരു ഫെർട്ടിലിറ്റി ചികിത്സയും നടത്താതെ അലക്സാഡ്രിയ ഹില്‍ഡെബ്രാന്‍ഡറ്റ് എന്ന സ്ത്രീയാണ് 66 -ാം വയസില്‍ കുഞ്ഞിന് ജൻമം നൽകിയത്.
ഇത് ഇവരുടെ ആദ്യത്തെ കുട്ടിയല്ല. പത്താമത്തെ കുഞ്ഞിനാണ് കഴിഞ്ഞദിവസം സിസേറിയന് വഴി ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 3.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം.
66 വയസുള്ള അലക്സാഡ്രിയയുടെ ആദ്യ മകന് 46 വയസാണ്. ഒമ്പതാമത്തെ കുഞ്ഞിന് രണ്ട് വയസും. പത്താമത്തെ കുഞ്ഞും പിറന്നതോടെ തനിക്ക് ഇപ്പോൾ 35 വയസ് ആയത് പോലെ തോന്നുന്നുവെന്നാണ് അലക്സാഡ്രിയ മാധ്യമ പ്രതികരിച്ചത്.
മാനസികവും ശാരീരികവുമായി അസാമാന്യമായ കരുത്തുള്ള ഒരു അസാധാരണ സ്ത്രീ ആയതിനാൽത്തന്നെ അലക്സാഡ്രിയയുടെ പ്രസവം ഒരിക്കലും ഒരു വെല്ലുവിളി ഉണ്ടാക്കിയില്ലന്ന് ഇവരെ ചികിത്സിച്ച ഓബ്സ്ടെട്രിക് മെഡിസിനിലെ ഡയറക്ടർ പ്രൊഫസര്‍ വുൾഫ്ഗാങ് ഹെന്റ്റിച്ച് പറഞ്ഞു.