കൊയിലാണ്ടി:എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തട്ടികളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവെ ഫോൺ കോളിൽ വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറണമെന്നും തട്ടിക്കളയുമെന്നും പറഞ്ഞാണ് ഫോൺ കോൾ എത്തിയത്.
ഇന്റർനെറ്റ് കോൾവഴിയാണ് ഭീഷണി വന്നത്. 72430537 നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷംസീർ എംഎൽഎ വടകര എസ്പിക്ക് പരാതി നൽകി. തുടർന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.