അടിമാലി: വനം വകുപ്പ് ഉദ്യഗസ്ഥർക്കെതിരെ കൊലവിളിനടത്തിയ സിപിഐ നേതാവിനെതിരെ ഉചിതമായ നടപടി പാർട്ടി കൈക്കൊള്ളുമെന്ന് സിപിഐ ജില്ലാകമ്മിറ്റി വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീണിനോട് പാർട്ടി വിശദികരണം തേടിയതായി ജില്ലാസെകട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴിയിൽതടഞ്ഞു ഭീഷണിപ്പെടുത്തുന്നത് സിപിഐയുടെ നയമല്ല.
കുറ്റക്കാരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നു ജില്ലാ സെക്രട്ടറി അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രശനങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ വേറെ മാർഗങ്ങളുണ്ട്. പ്രശ്നം പഠിച്ചു റിപ്പോർട്ട് നല്കാൻ അടിമാലി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും ശിവരാമൻ അറിയിച്ചു. എന്നാൽ ട്രഞ്ച് നിർമാണമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി ദേവികുളം തഹസിൽദാരും മാങ്കുളം ഡിഎഫ്ഒയും ജോയിന്റ് വേരിഫിക്കേഷനെത്തിയെങ്കിലും വെരിഫിക്കേഷൻ
പൂർത്തിയായശേഷം വനം വകുപ്പുദ്യോഗസ്ഥർ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് ഒപ്പിട്ട് നൽകാതെ ദാർഷട്യമായി പെരുമാറുകയായിരുന്നെന്ന് സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീണ്‍ ജോസ് പറയുന്നു.
തങ്ങൾക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലുണ്ടായ പ്രകോപനത്തെ തുടർന്നാണ് ഇത്തരമൊരു ദൃശ്യം പ്രചരിക്കാനിടയായതെന്നും പ്രവീണ്‍ ജോസ് പറയുന്നു.