കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.
ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു.
കേസിൽ വിധി പറയുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിക്ക് സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.
ബാരിക്കേഡുകൾ ഉയർത്തുകയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിക്കുകയും ചെയ്തിരുന്നു. ബോംബ്, ഡോഗ് സ്ക്വാഡുകളും കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു.