കൊല്ലം: ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളില് കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഇന്നലെ വൈകുന്നേരത്തിനുശേഷം ആരും കണ്ടില്ല.
കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന വനംവകുപ്പ് നല്കുന്ന സൂചന. ഇത് ഭീതിയിലായിരുന്ന പ്രദേശവാസികള്‍ക്ക് തത്ക്കാലം ആശ്വാസംപകര്‍ന്നു.
കാട്ടുപോത്തിനുവേണ്ടി നടത്തിവന്ന തെരച്ചില്‍ ഇന്നലെ വൈകുന്നേരത്തോടെ വനപാലകസംഘം നിര്‍ത്തിവയ്ക്കുകയായിരുന്നു.
കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ആയൂര്‍ ഭാഗത്ത് രണ്ട് ദിവസം മുന്‍പ് കണ്ട കാട്ടുപോത്തിനെ പിന്നീട് ചടയമംഗലത്ത് ഇടുക്കുപാറ ഭാഗത്താണ് കണ്ടത്.
ഇന്നലെ വൈകുന്നേരം ഫില്ഗിരിയിലെ ജനവാസമേഖലയില്‍ കണ്ട കാട്ടുപോത്തിനെ പിന്നീട് ആരും കണ്ടില്ല. ഇവിടെയുള്ള റബര്‍ തോട്ടങ്ങളിലൂടെ വനത്തിനുള്ള കടന്നിരിക്കമെന്നാണ് വനംവകുപ്പ് നല്കുന്ന സൂചന.