തിരുവനന്തപുരം: വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവിന്റെ സഹോദരൻ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.
കട്ടക്കോട് സ്വദേശി ആശയ്ക്കാണ് മർദനമേറ്റത്. ആശയെ ഭർത്താവ് ബൈജുവിന്റെ സഹോദരൻ ബിജുവാണ് മർദിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിംഗ് സ്കൂളിൽ എത്തിയ ബിജു, വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയെ മർദിക്കുകയായിരുന്നു.
ക്രൂരമർദനമേറ്റ ആശയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ആശയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തടഞ്ഞുവച്ച ബിജുവിനെ പിന്നീട് പോലീസിന് കൈമാറി.