കോട്ടയം: ബിഡിജെഎസിന്റെ മൂന്നു സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. ആലത്തൂർ, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥികളെ രാവിലെ 10 ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
എന്നാൽ വയാനാട്, തൃശൂർ സീറ്റുകളുടെ കാര്യത്തിൽ പ്രഖ്യാപനം ഇന്നുണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തിയാൽ ബിജെപിക്ക് സീറ്റ് വിട്ടുകൊടുക്കാൻ തടസമില്ല. സീറ്റുകൾ വച്ചുമാറുന്നതു സംബന്ധിച്ച് ആലോചനകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.