ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തെരഞ്ഞെടുപ്പ് കമ്മിഷനാണ് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
വിവാദ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കരിംഗഞ്ച് ജില്ലയിലെ രത്ബാരി മണ്ഡലത്തിലാണ് വിവാദം ഉണ്ടായത്.
മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രം കൊണ്ടുപോയത് ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടെ കാറിലായിരുന്നു.
കരിംഗഞ്ചിലെ മറ്റൊരു മണ്ഡലമായ പത്കർകണ്ഡിയിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു പോളിന്റെ ഭാര്യയുടെ കാറായിരുന്നു ഇത്.
സംഭവത്തിൽ ദുരൂഹതയില്ലന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്റെ സഹായ തേടിയെന്നായിരുന്നു വിശദീകരണം.
സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തെരഞ്ഞെടുപ്പ് കമ്മിഷനാണ് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. വിവാദ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കരിംഗഞ്ച് ജില്ലയിലെ രത്ബാരി മണ്ഡലത്തിലാണ് വിവാദം ഉണ്ടായത്.