
ഭൂമിയിലേക്ക് ജനിച്ചു വീണ് മിനിട്ടുകള്‍ക്ക് ശേഷം ആനക്കുട്ടി നടക്കുവാന്‍ പഠിക്കുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ വൈറലാകുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാന് ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
കുഞ്ഞ് കാലുകള്‍ നിലത്തുറപ്പിക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടി വീഴുവാന്‍ തുടങ്ങുന്നുണ്ടെങ്കിലും തുമ്പികൈ കൊണ്ട് അമ്മയാന കുഞ്ഞിനെ സഹായിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.