വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ വെള്ളരിക്കുണ്ടിലെ ബിജെപി സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് റാഞ്ചിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ബിജെപി ബളാല്‍ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ബാലകൃഷ്ണനാണ് ഇവിടുത്തെ സ്ഥാനാര്‍ഥി.
അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് വാര്‍ഡില്‍ ബിജെപി നടത്തുന്നത്. ജില്ലാ ഘടകം അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടികയനുസരിച്ചാണ് ബളാല്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ദുഷ്പ്രചരണം മാത്രമാണ്.
ഇത്തരം സാഹചര്യമുണ്ടാക്കിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. കുഞ്ഞിരാമനും ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്വാടിയും പറഞ്ഞു.