രാജ്യസഭയിൽ കരുത്തു കൂട്ടാനൊരുങ്ങി ബിജെപി! തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ണ്‍ഗ്ര​സി​ന്‍റെ സീ​റ്റു​ക​ൾ കു​റ​ഞ്ഞേ​ക്കു​മെ​ന്നും സൂ​ച​ന

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: നം​വ​ബ​ർ ഒ​ൻ​പ​തി​ന് രാ​ജ്യ​സ​ഭ​യി​ലെ പ​തി​നൊ​ന്നു സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ നി​ല മെ​ച്ച​പ്പെ​ടും.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് പ​ത്തും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്ന് ഒ​രു സീ​റ്റി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ണ്‍ഗ്ര​സി​ന്‍റെ സീ​റ്റു​ക​ൾ കു​റ​ഞ്ഞേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ന​വം​ബ​ർ പ​തി​നൊ​ന്നി​ന് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ്ര​ഖ്യാ​പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 245 അം​ഗ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി അം​ഗ​ബ​ലം 93 ആ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളു​ള്ള എ​ഐ​എ​ഡി​എം​കെ​യു​ടെ​യും ആ​റ് അം​ഗ​ങ്ങ​ളു​ള്ള വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സി​ന്‍റെ​യും പി​ന്തു​ണ ബി​ജെ​പി​ക്കു​ണ്ട്.

ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള ടി​ആ​ർ​എ​സും ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളു​ള്ള ബി​ജു ജ​ന​താ ദ​ളും മി​ക്ക​വാ​റും വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​സ​ഭ​യി​ൽ ക​രു​ത്ത് വ​ർ​ധി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ന് രാ​ജ്യ​സ​ഭ​യി​ൽ 31 സീ​റ്റു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ൽ ബി​ജെ​പി​ക്ക് പ​തി​നേ​ഴും ബി​എ​സ്പി​ക്ക് നാ​ലും, സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് എ​ട്ടും കോ​ണ്‍ഗ്ര​സി​നും ര​ണ്ടും എം​പി​മാ​രു​ണ്ട്.

403 അം​ഗ ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 304 അം​ഗ​ങ്ങ​ളു​ണ്ട്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് 48 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​എ​സ്പി​ക്ക് 18 അം​ഗ​ങ്ങ​ളു​മു​ണ്ട്.

കോ​ണ്‍ഗ്ര​സ് ഏ​ഴ്, അ​പ്നാ ദ​ൾ ഒ​ൻ​പ​ത്, സു​ഹേ​ൽ​ദേ​വ് ഭാ​ര​തീയ സ​മാ​ജ് പാ​ർ​ട്ടി നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ക്ഷി​ക​ളു​ടെ നി​ല. അ​ഞ്ച് സ്വ​ത​ന്ത്ര എം​എ​ൽ​എ​മാ​രും ഉ​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ അ​ട​ക്കം പ​തി​നൊ​ന്നു പേ​രു​ടെ കാ​ലാ​വ​ധി​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജ് ബ​ബ്ബ​ർ, പി.​എ​ൽ പു​നി​യ എ​ന്നി​വ​രു​ടെ​യും കാ​ലാ​വ​ധി ന​വം​ബ​ർ 25ന് ​പൂ​ർ​ത്തി​യാ​കും.

ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ സിം​ഗ്, നീ​ര​ജ് ശേ​ഖ​ർ, സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ച​ന്ദ്ര​പാ​ൽ സിം​ഗ് യാ​ദ​വ്, ജാ​വേ​ദ് അ​ലി​ഖാ​ൻ, ര​വി പ്ര​കാ​ശ് വ​ർ​മ, രാം​ഗോ​പാ​ൽ യാ​ദ​വ്, ബി​എ​സ്പി നേ​താ​ക്ക​ളാ​യ രാ​ജാ​റാം, വീ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന മ​റ്റ് രാ​ജ്യ​സ​ഭ എം​പി​മാ​ർ.

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​വും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ രാ​ജ് ബ​ബ്ബ​ർ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നാ​ണ് രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​യ​ത്.
യു​പി​യി​ൽ കോ​ണ്‍ഗ്ര​സും സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ഒ​രു​മി​ച്ചു നി​ന്നാ​ൽ പോ​ലും ഒ​രു സീ​റ്റ് ല​ഭി​ക്കാ​ൻ ഉ​ള്ള സാ​ധ്യ​ത മാ​ത്ര​മേ ഉ​ള്ളൂ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​മ്മാ​വ​നാ​യ രാം ​ഗോ​പാ​ൽ യാ​ദ​വ് ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചു നി​ന്നാ​ൽ പോ​ലും ര​ണ്ട് സീ​റ്റു​ക​ളി​ൽ അ​ധി​കം കി​ട്ടാ​നി​ട​യി​ല്ല. അ​തൊ​രു വി​ദൂ​ര സാ​ധ്യ​ത മാ​ത്ര​മാ​യി​രി​ക്കേ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഒ​രു സീ​റ്റ് ല​ഭി​ക്കു​ക.

ഭ​ര​ണ ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് എ​ട്ടോ ഒ​ൻ​പ​തോ സീ​റ്റ് ഉ​റ​പ്പി​ക്കാ​നാ​കും. അതുകൊ​ണ്ടു ത​ന്നെ ഒ​രു സീ​റ്റി​ലേ​ക്ക് മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യേ നി​ല​വി​ലു​ള്ളൂ.

Related posts

Leave a Comment