അഹമ്മദാബാദ്: പാർട്ടിയ്ക്കായി രാപകൽ അധ്വാനിക്കുന്നവർക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎൽഎ ഗോവിന്ദ് പട്ടേൽ.
സംസ്ഥാനത്ത് വൈറസ് പടരാൻ കാരണം രാഷ്ട്രീയപാർട്ടികൾ കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എംഎൽഎയുടെ മറുപടി.
കഠിനാധ്വാനം ചെയ്യുന്നവർക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവർത്തകരെല്ലാം കഠിനാധ്വാനികളാണ്. ഇതുവരെ പാർട്ടിയുടെ ഒരു പ്രവർത്തകനു പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും ഗോവിന്ദ് പറഞ്ഞു.
അതേസമയം മുതിർന്ന ബിജെപി നേതാക്കളായ ജെ.പി. നഡ്ഡ, അമിത് ഷാ, നിതിൻ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവർക്ക് കോവിഡ് ബാധിച്ചിരുന്നു.