പ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേ​തൃ​മാ​റ്റം​ കൊ​ണ്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്


ഇ. ​അ​നീ​ഷ്
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യി​ല്‍ ഉ​യ​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍ നേ​തൃ​മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ല്ലന്നു സൂ​ച​ന.പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ കെ.​സു​രേ​ന്ദ്ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം തു​ട​രാ​നാ​ണ് സാ​ധ്യ​ത.ക്ഷേമം ഗുണം ചെയ്തു
ഇ​ട​തു ത​രം​ഗ​മാ​ണു​ണ്ടാ​യ​ത്. കോ​ണ്‍​ഗ്ര​സ്, മു​സ്‌ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക​ള്‍​ക്കു സീ​റ്റ് പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഈ ​രാ​ഷ്‌​ട്രീ​യ​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പി​ശ​കു മാ​ത്ര​മാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന നി​ല​പാ​ട് ശ​രി​യാ​കി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. പ​രാ​ജ​യം സം​ഭ​വി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ പ്രാ​ഥ​മി​ക​വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​വ​രെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍​ഏ​റ്റി​യ​തെ​ന്നാ​ണ് അ​ധ്യ​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​നു ന​ല്‍​കി​യ വി​വ​ര​ത്തി​ലു​ള്ള​ത്.

നേമത്തു രാഷ്‌ട്രീയ തോൽവി
ബി​ജെ​പി​ക്കു കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​ന്‍ ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ഭ​ര​ണ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു സി​പി​എ​മ്മി​നു മു​ത​ലാ​ക്കാ​നാ​യി എ​ന്നും സംസ്ഥാന നേതൃത്വം പറയു ന്നു.

വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സീ​റ്റു​ക​ളി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​യി.​വ​ര്‍​ഗീ​യ ധ്രൂ​വീ​ക​ര​ണം കൊ​ണ്ടു​മാ​ത്ര​മാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തും പാ​ല​ക്കാ​ട്ടും പാ​ര്‍​ട്ടി ര​ണ്ടാ​മ​താ​യ​ത്. എ​ന്നാ​ല്‍, നേ​മ​ത്തേ​തു രാഷ്‌ട്രീ​യ തോ​ല്‍​വി​യാ​ണ്.

ഇ​ട​തു​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ നി​ഷ്പ​ക്ഷ വോ​ട്ടു​ക​ള്‍ പാ​ര്‍​ട്ടി​ക്കു ന​ഷ്ട​പ്പെ​ട്ടു.​പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് പെ​ട്ടി​യി​ല്‍ വീ​ണ​തെ​ന്നും വി​ല​യി​രു​ത്തു​ന്നു.

അ​തേ​സ​മ​യം, പാ​ർ​ട്ടി കെ.​സു​രേ​ന്ദ്ര​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ​യും ചൊ​ൽ​പ്പ​ടി​യി​ലാ​ണെ​ന്നും ഇ​വ​രി​ൽ​നിന്നു മോ​ചി​പ്പി​ച്ചെ​ങ്കി​ലേ ഭാ​വി​യു​ള്ളൂ​വെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

ശോ​ഭ സു​രേ​ന്ദ്ര​ൻ, എം.​ടി.​ര​മേ​ശ്, പി.​കെ.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​തേ അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്.

Related posts

Leave a Comment