ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബിജെപി തനിച്ച് അധികാരത്തിലേക്ക്. 55 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. നിലവിലെ ഭരണകക്ഷിയാണ് കോണ്‍ഗ്രസ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ വേണ്ടത് 36 സീറ്റാണ്.
യുപിയിൽ മോദി ഇഫക്ടെന്ന് ബിജെപി
ലക്നോ: ഉത്തർപ്രദേശിലെ ബിജെപി മുന്നേറ്റത്തിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. മോദി ഇഫക്ടാണ് ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു . 14 വർഷത്തിനു ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലേക്കു വരുന്നത്.
അതേസമയം പഞ്ചാബിൽ തോൽവി സമ്മതിച്ചതായി ബിജെപി അകാലിദൾ സഖ്യം അറിയിച്ചു. കോണ്‍ഗ്രസ് 60 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.. ബിജെപി അകാലിദൾ സഖ്യത്തിന് 30 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആംആദ്മി മൂന്നാം സ്ഥാനത്തേക്കു പോയി.