കോണ്‍ഗ്രസിനെ ഒരിക്കലും തിരിച്ചുവരാന്‍ അനുവിദിക്കില്ല എന്ന് ശപഥം ചെയ്തിരിക്കുന്നവരാണ് അമിത് ഷാ, മോദി കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള ബിജെപി അംഗങ്ങള്‍. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിളക്കം കുറയുകയും എതിരാളികളായ കോണ്‍ഗ്രസ് ഒരു ഗോളടിക്കുകയും ചെയ്തതോടെ ബിജെപി തെല്ലൊമ്പരന്നു നില്‍ക്കുകയാണ്. ആ ജാള്യത മറച്ചുവയ്ക്കാനെന്നവണ്ണം പുതിയ അടവുനയങ്ങളും ഞെട്ടിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് അമിത് ഷായും സംഘവും. കോണ്‍ഗ്രസ് നേതാക്കളുടെ ചങ്ക് പിളര്‍ത്തുന്ന പ്രസ്ഥാവനയാണ് അമിത് ഷാ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ബിജെപി കുറഞ്ഞത് അമ്പത് വര്‍ഷമെങ്കിലും രാജ്യം ഭരിക്കുമെന്നാണ് പ്രസിഡന്റ് അമിത് ഷാ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപിയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ വന്‍ഭൂരിപക്ഷമുള്ള സര്‍ക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1,387 എംഎല്‍എമാരും 330 പാര്‍ലമെന്റംഗങ്ങളും ബിജെപിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നും ഷാ പറഞ്ഞു. മധ്യപ്രദേശ് ബി.ജെ.പി ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഓഫീസ് ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പാര്‍ട്ടി ജില്ലാ മേധാവികള്‍ എന്നിവരോടായിരുന്നു ഷായുടെ പ്രസംഗം. അഞ്ചോ പത്തോ വര്‍ഷത്തേക്ക് ബി.ജെ.പി അധികാരത്തില്‍ വരില്ലായിരിക്കും. പക്ഷേ കുറഞ്ഞത് 50 വര്‍ഷമെങ്കിലും ഞങ്ങള്‍ ഈ നിലയില്‍ ഇന്ത്യ ഭരിക്കും.
ഇക്കാലയളവില്‍ അധികാരത്തിലിരുന്ന് രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഉറപ്പാക്കണം. മുന്‍ഗാമികളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും കാരണമാണ് രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്നതെന്നും അമിത് ഷാ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഇന്ന് ബിജെപി 1012 കോടി അംഗങ്ങളുള്ള പാര്‍ട്ടിയാണ്. നമ്മുടെ പതാക ഇല്ലാത്ത ഒരു സ്ഥലവും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി സംഘടനയെ നിങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാംറൂപ് മുതല്‍ കച്ച് വരെയുളള എല്ലാ പോളിംഗ് ബൂത്തുകളിലും ബി.ജെ.പിയുടെ ശക്തി ഉറപ്പാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്താനാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത്ഷാ മധ്യപ്രദേശിലെത്തിയത്.