തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ഇക്കുറിയും ബിജെപിക്ക് സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, പതിവിൽ നിന്ന് വിപരീതമായി ബിജെപിക്ക് ഇത്തവണ വോട്ടുകൾ കൂടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സംസ്ഥാനത്ത് എൽഡിഎഫിന് പ്രതികൂല ഘടകങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. 2004ലേതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുടനീളമുള്ളത്- കോടിയേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനമാണ് കോടിയേരി ഉന്നയിച്ചത്.
വോട്ടെടുപ്പിലെ കാലതാമസം ഒഴിവാക്കുന്നന് കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിയിരുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമർശനം.