ആദിവാസി യുവാവിന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പ്രതി പ്രവേഷ് എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായി

 

ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മധ്യപ്രദേശിൽ ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്യരക്ഷാ നിയമം, പട്ടിക വർഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്.

നിലത്തിരിക്കുന്ന യുവാവിന്‍റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ആദിവാസി യുവാവ് പറഞ്ഞു. പ്രവേശ് ശുക്ലയെ കുടുക്കാൻ തയാറാക്കിയതാണ് വീഡിയോയെന്ന് യുവാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു

Related posts

Leave a Comment