നിയാസ് മുസ്തഫ
കോട്ടയം: സെമിഫൈനലിൽ തോറ്റ ബിജെപിക്ക് 2019ലെ പാർ ലമെന്‍റ് തെരഞ്ഞെടുപ്പ് അത്ര ഈസി ആയിരിക്കില്ല. കേന്ദ്ര ത്തിൽ ഭരണത്തുടർച്ച സ്വപ്നം കണ്ടു നടന്ന ബിജെപിക്ക് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നത്.
രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചേക്കുമെന്ന് ഏറെക്കുറെ ബിജെപിയും കണക്കുകൂട്ടിയതാണ്. പക്ഷേ മൂന്നുതവണ തുടർ ച്ചയായി ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടു പോകു മെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല.
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിയ തോടെ ബിജെപി അണികളുടെ ആത്മവിശ്വാസവും കുറഞ്ഞു.
അണികളിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നതാവും ബിജെ പിയുടെ മുന്നിലെ ഇനിയുള്ള പ്രധാന ദൗത്യം.
ഇതോടൊപ്പം തെരഞ്ഞെടുപ്പു ഫലം കേന്ദ്രസർക്കാരിന്‍റെ വില യിരുത്തലല്ലായെന്നും ഭരണത്തിലിരുന്ന അതാത് സംസ്ഥാന സർക്കാരുകളുടെ പരാജയമായി കണ്ടാൽ മതിയെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചാരണവും ബിജെപിക്ക് ഇനിയുള്ള കാലം നടത്തേണ്ടി വരും.
കേന്ദ്ര സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വോട്ടർമാരിലേക്ക് കൃത്യമായി എത്തിക്കുക എന്നതും ബിജെ പിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇതോടൊപ്പം വോട്ടർ മാരുടെ മനസിൽ ഇടം നേടാനുള്ള തരത്തിൽ ഭരണത്തിൽ മാറ്റങ്ങൾ വരുത്താനും ബിജെപി നിർബന്ധിതമാകും. തെരഞ്ഞെടുപ്പു ഫലങ്ങൾ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു കൂടുതൽ ആധികാരികത വോട്ടർമാർക്കിട യിൽ നൽകുമെന്നതിൽ സംശയമില്ല. ഇതു ബിജെപി നേതൃ ത്വത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
തോൽവിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണാത്തതും ശ്രദ്ധേയമാണ്. തോൽവിയെ ഉൾക്കൊള്ളാൻ ഇതുവരെ ബിജെപി നേതാക്കൾക്ക് കഴിയു ന്നില്ലായെന്നതിന്‍റെ തെളിവാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഉലച്ചിൽ സംഭവിച്ചിട്ടുണ്ടെന്ന തിരിച്ചറിവും ബിജെപിയെ അലട്ടു ന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി 2019ലെ ജനവിധിക്കു മുന്നോടിയായി ഒരു പുനർവിചിന്തനത്തിനു ബിജെപിയെ പ്രേരിപ്പിക്കുമെന്നതിൽ തർക്കമില്ല.
അതേസമയം, സൂപ്പർ പവറായി ബിജെപിയെ കൈപ്പിടി യിലൊതുക്കിയ നരേന്ദ്ര മോദി- അമിത് ഷാ പാർട്ടി ഭരണത്തിനെതിരേ കടുത്ത വിമർശനവും ബിജെപിയിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. തോൽവിക്കു കാരണം പ്രതിമ നിർമാണം, സ്ഥലങ്ങളുടെ പേരുമാറ്റം, രാമക്ഷേത്രം തുടങ്ങിയവ മാത്രമായി ചുരുങ്ങിയതും വികസന കാഴ്ചപ്പാട് ഇല്ലാതായതുമാണെന്നും കുറ്റപ്പെടുത്തി പാർട്ടിയുടെ രാജ്യസഭാംഗമായ സഞ്ജയ് കക്കാ ഡെ രംഗത്തെത്തിയിരുന്നു.
നോട്ട് നിരോധനവും ജിഎസ്ടിയും കർഷകരുടെ പ്രതിഷേധവും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഇതു ശരിക്കും വ്യക്തമാക്കുന്നുണ്ട്. പ്രവചനങ്ങൾക്കപ്പുറത്തുള്ള മിന്നും ജയത്തോടെ ഛത്തീസ്ഗഡിൽ അധികാരത്തിലെത്താനായതും 2013ൽ രാജസ്ഥാനിലേറ്റ വലിയ തിരിച്ചടിയിൽ നിന്നു നീന്തിക്കയറാനായതും കോണ്‍ഗ്രസിന് നേട്ടമാണ്.
മിസോറമിൽ പത്തു വർഷത്തെ ഭരണത്തിനു ശേഷം മിസോ നാഷണൽ ഫ്രണ്ടിനു മുന്നിൽ അടിയറവു പറഞ്ഞതിന്റെ വേദനയും തെലങ്കാനയിലെ രാഷ്ട്രീയ പരാജയം മറക്കാനും ഈ വിജയങ്ങൾ കൊണ്ട് കോൺഗ്രസിനു സാധിക്കും. ഇതോടൊപ്പം രാജ്യമാകെ നിർജീവ അവസ്ഥയിൽ കഴിഞ്ഞ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനും പാർട്ടി സംവിധാനങ്ങളെ ഉണർത്താനും കോൺഗ്രസിന് ഈ വിജയത്തിലൂടെ സാധിച്ചിട്ടുണ്ട്.