ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കര്‍ഷക യോഗത്തില്‍ ചോദ്യം ചോദിച്ച കര്‍ഷകനില്‍ നിന്നും ബലമായി മൈക്ക് പിടിച്ചുവാങ്ങിയ സംഭവം വിവാദത്തില്‍. കര്‍ണാടകയിലെ ഹംനാബദില്‍ നടന്ന യോഗത്തിലാണ് സംഭവം. അമിത് ഷായോട് ചോദ്യം ചോദിച്ച കര്‍ഷകന്റെ കൈയില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് ബലമായി പിടിച്ചുവാങ്ങിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു. ആയിരക്കണക്കിന് കര്‍ഷകരാണ് അമിത് ഷായെ കാണാന്‍ വന്നത്. എന്നാല്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയത്. ബിജെപിയുടെ കര്‍ഷക നയം സംബന്ധിച്ചായിരുന്നു സംവാദം. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാതെയാണ് ബിജെപി അധ്യക്ഷന്‍ യോഗത്തില്‍ സംബന്ധിച്ചതെന്നും ആക്ഷേപമുണ്ട്.
In a meeting with Amit Shah, a farmer from Karnataka was manhandled when he asked questions about the anti-Farmer policies of Modi Govt.
Shah could not answer most of the issues raised by Farmers. People have realised that PM Modi can only deliver JUMLAS & not DEVELOPMENT. pic.twitter.com/eqoxpst08n
— Karnataka Congress (@INCKarnataka) February 25, 2018