കോഴിക്കോട്: പ്രവാസി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച കേസിൽ നാല് ബിജെപി നേതാക്കൾ അറസ്റ്റിൽ. ഇല്ലാത്ത അപകടത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മർദിച്ചെന്നും ബലം പ്രയോഗിച്ച് മുദ്രപേപ്പറിൽ ഒപ്പിടുവിച്ചെന്നുമാണ് പരാതി. പേരാന്പ്ര സ്വദേശി ഷംസീറിന്റെ പരാതിയിലാണ് അറസ്റ്റ്.
ഷംസീർ സഞ്ചരിച്ചിച്ച കാർ ബിജെപി നേതാവ് ശ്യാമിന്റെ ഓട്ടോയിൽ ഇടിച്ചെന്ന് ആരോപണത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോ തകർന്നെന്നു കാണിച്ച് ശ്യാം പരാതി നൽകി. പിന്നീട് പരാതി പിൻവലിക്കാൻ 70,000 രൂപ ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതിരുന്നപ്പോൾ മർദിക്കുകയും ബലം പ്രയോഗിച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിക്കുകയുമായിരുന്നു.
അറസ്റ്റിനുശേഷം കാര്യങ്ങൾ വഷളായെന്നും ഭീഷണി മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ഷംസീർ മാധ്യമങ്ങളോടു പറഞ്ഞു.