ബിജെപിയുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627 ശതമാനം വര്‍ധന. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.
നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്. 2004-05ല്‍ 90.55 കോടി ആയിരുന്ന സിപിഐഎമ്മിന്റെ ആസ്തി 437.78 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്. സിപിഐയുടെതാകട്ടെ 5.56 കോടി രൂപയില്‍ നിന്നും 10.18 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്.