ചവറ: പിരിവ് നൽകാത്തതിനു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്നു പരാതി. കൊല്ലം ചവറയിലെ വ്യാപാരിയാണ് പരാതിക്കാരൻ.000 രൂപയാണ് ബിജെപി നേതാവ് വ്യാപാരിയോട് പിരിവ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്നും 3000 രൂപ നൽകാമെന്നും വ്യാപാരി അറിയിച്ചു.
ഇതിൽ കുപിതനായ ബിജെപി നേതാവ് വ്യാപാരിക്കെതിരേ ഭീഷണി മുഴക്കുകയായിരുന്നു.മുഴുവൻ പണം നൽകില്ലെന്നു പറഞ്ഞ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയിലുണ്ട്.