കോൽക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകളോട് നീതികേട് കാട്ടിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 2026ൽ ബിജെപി അധികാരത്തിലെത്തിയാൽ ജയിലിലടയ്ക്കുമെന്നു ബിജെപി നേതാവ് സുവേന്ദു അധികാരി.
കഴിഞ്ഞ ദിവസം മമത ബാനർജി സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. മേഖലയിലെ ജനങ്ങൾ പണം നൽകി വഞ്ചിക്കപ്പെട്ടുവെന്ന് അവിടെ നടന്ന പ്രതിഷേധങ്ങളെ പരാമർശിച്ച് മമത പറഞ്ഞു.
ഇതിന് മറുപടിയായിട്ടാണ് മമതയെ ജയിലിൽ അടയ്ക്കുമെന്നു സുവേന്ദു അധികാരി ആണയിട്ട് പറഞ്ഞത്.തൃണമൂൽ സർക്കാർ സ്ത്രീകൾക്കുനേരെ വ്യാജ കേസുകൾ രേഖപ്പടുത്തുകയാണെന്നും മമതയുടെ സന്ദർശനം ദുരുദ്ദേശങ്ങൾകൊണ്ട് മാത്രമാണെന്നും സുവേന്ദു പറഞ്ഞു.
സന്ദേശ്ഖാലിയിലെ അമ്മമാർക്കും പെങ്ങമ്മാർക്കും നേരെ മമത വലിയ ഗൂഢാലോചനയാണ് നടത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തൃണമൂലിൽനിന്നു സന്ദേശ്ഖാലി പിടിച്ചെടുക്കുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു.