പാലക്കാട്: കൊടുമ്പ് പഞ്ചായത്തില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രമെന്ന് പരാതി. ചട്ടംലംഘനം കാട്ടി സിപിഎം നേതൃത്വം ജില്ലാ കളക്ടര്‍ക്കു പരാതി നല്കി.
ഇതിനു പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം രാവിലെ അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്.
ഇതനുസരിച്ച് സ്ഥലത്തെത്തിയവര്ക്കാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.