ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന 13 സീറ്റുകളിലെ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിലെ സ്ഥാനാർഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തില്‍ നിന്നും ശോഭ സുരേന്ദ്രന് ആറ്റിങ്ങലും മത്സരിക്കും.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 184 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും ഗതാഗത മന്ത്രി നിതിന്‍ ഖഡ്കരി നാഗ്പുരില്‍ നിന്നും മത്സരിക്കും. എന്നാൽ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ടോം വടക്കന്റെ പേരും പട്ടികയിലില്ല.
കേരളത്തില്‍ തര്‍ക്കം നിലനിന്നിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ അംഗീകരിക്കണമെന്ന ആർഎസ്എസ് നിർദേശം ദേശീയ അധ്യക്ഷൻ അമിത്ഷാ അംഗീകരിച്ചിരുന്നു. പത്തനംതിട്ട സീറ്റ് സംബന്ധിച്ച് നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
കേരളത്തിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടിക
∙ തിരുവനന്തപുരം- കുമ്മനം രാജശേഖരന്
∙ ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്
∙ കൊല്ലം- കെ.വി.സാബു
∙ ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്
∙ എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം
∙ ചാലക്കുടി- എ.എന്‍ രാധാകൃഷ്ണൻ
∙ പാലക്കാട്- സി. കൃഷ്ണകുമാര്‍
∙ കോഴിക്കോട്- വി.കെ പ്രകാശ് ബാബു
∙ മലപ്പുറം- വി.ഉണ്ണികൃഷ്ണന്
∙ പൊന്നാനി- വി.ടി. രമ
∙ വടകര- വി.കെ സജീവന്
∙ കണ്ണൂർ- സി.കെ പത്മനാഭന്
∙ കാസര്‍ഗോഡ്- രവീശ തന്ത്രി കുണ്ടാര്‍
ആദ്യപട്ടികയിലെ പ്രമുഖർ
∙ വാരാണസി– നരേന്ദ്ര മോദി
∙ ഗാന്ധിനഗർ– അമിത് ഷാ
∙ ലക്നോ-രാജ്നാഥ് സിംഗ്
∙ നാഗ്പുർ-നിതിൻ ഗഡ്കരി
∙ അമേത്തി-സ്മൃതി ഇറാനി
∙ ഗാസിയാബാദ്- വി.കെ.സിംഗ്
∙ കന്യാകുമാരി– ഡോ. പൊൻ രാധാകൃഷ്ണൻ
∙ മഥുര– ഹേമമാലിനി
∙ അരുണാചൽ ഈസ്റ്റ്– കിരണ്‍ റിജിജു
∙ ഉന്നാവ്– സാക്ഷി മഹാരാജ്
∙ കോൽക്കത്ത നോര്‍ത്ത്– രാഹുൽ സിൻഹ
∙ ഉദ്ദംപുർ– ഡോ. ജിതേന്ദ്ര സിംഗ്
∙ വിശാഖപട്ടണം– ഡി.പുരന്ദരേശ്വരി
∙ അനന്ത്നാഗ്– സോഫി യൂസഫ്