കോഴിക്കോട്: ലോക്സഭാതരഞ്ഞെടുപ്പില് ബിജെപിയുടെ തുറുപ്പുചീട്ടുകളായി കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷം മാത്രം മതി സ്ഥാനാര്‍ഥി നിര്‍ണയമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശരിയായിരുന്നുവന്ന് കുമ്മനത്തിന്റെ മിസോറാം ഗവര്‍ണറുടെ സ്ഥാനത്തുനിന്നുള്ള രാജി വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് ഇടത്-വലത് സ്ഥാനാര്‍ഥികള്‍ ആരെന്ന് മനസിലാക്കിയശേഷമാണ് രാജകീയമായി കുമ്മനത്തിന്റെ വരവ്. കേരളത്തില്‍ എത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കിയാല്‍ നിഷ്പക്ഷവോട്ടുകള്‍ കീശയിലാക്കാന്‍ കഴിയുന്നനേതാവ് എന്നതാണ് കുമ്മനത്തിനുള്ള പ്രവര്‍ത്തകര്‍ക്കിടയിലെ ഇമേജ്. അതുകൊണ്ടുതന്നെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയപ്പോഴും അദ്ദേഹത്തിന് പാര്‍ട്ടി ഉയര്‍ന്ന പദവി നല്കിയതും.ഗവര്‍ണര്‍മാരെ രാജിവപ്പിച്ച് മല്‍സരിപ്പിക്കുന്നത് ബിജെപിയില്‍ കീഴ്വഴക്കമില്ല.
ആപ്പോഴും ആര്‍എസ്എസ് നിലപാടിന് ബിജെപി കേന്ദ്രനേതൃത്വം വഴങ്ങുകയായിരുന്നു. ഇതോടൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പാര്‍ട്ടിയുടെ സ്റ്റാര്‍ സ്ഥാനാര്‍ഥിയാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ചാണ് സുരേന്ദ്രന്റെ വരവ്. അതും കേന്ദ്രനിര്‍ദേശപ്രകാരം. ശബരിമലവിഷയത്തോടെ ഉയര്‍ന്ന ഇമേജും ആര്‍എസ്എസ് പിന്തുണയുമാണ് ഈ നീക്കത്തിനുപിന്നില്‍ .
സമാനമല്ലെങ്കിലും ഗവര്‍ണര്‍ പോലുള്ള ഉന്നതസ്ഥാനത്തുനിന്നും മത്സരിക്കാനിറങ്ങി പാര്‍ട്ടി തന്നെയാണ് തനിക്ക് മുഖ്യമെന്ന് കുമ്മനവും പറയാതെ പറയുന്നു. നടന് സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് അറിയിച്ചത് കുമ്മനത്തിന്റെ ഈ വരവ് മുന്‍കൂട്ടികണ്ടാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് കുമ്മനത്തിന്റെ തിരിച്ചുവരവ്. തുടക്കത്തില്‍ ആര്‍എസ്എസ് പിന്തുണയുണ്ടായിരുന്നു പിള്ളയ്ക്ക് ശബരിമലവിഷയത്തിലെ അദ്ദേഹത്തിന്റെ പല നിലപാടുകളും തിരിച്ചടിയായി.
ബിജെപിക്ക് സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ശ്രീധരന് പിള്ള സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ലെന്നുറപ്പാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷിക്കുന്ന എ പ്ലസ് മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗവും തിരുവനന്തപുരം ജില്ലാ ഘടകവും ആഎസ്എസ് നേതൃത്വവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് ആര്‍എസ്എസിന്റെ ശക്തമായ നിലപാട് കൂടി കണക്കിലെടുത്ത് ബിജെപി ദേശീയ നേതൃത്വം കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ട് വരാന്‍ തീരുമാനിച്ചത്. ഒപ്പം പാര്‍ട്ടിയുടെ ഏക എംഎല്‍എ ഒ.രാജഗോപാലും ഈ ആവശ്യം ഉന്നയിച്ചു.
കുമ്മനത്തിന്റെ വരവില്‍ അനിശ്ചിതത്വം നിലനിന്നിരുന്നത് കൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്് ശ്രീധരന് പിള്ളയ്ക്കും താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിയാരാകണമെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറി. എന്തായാലും മുന്‍ പ്രസിഡന്റിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് ശക്തമായ താക്കിതാണ്. ഒപ്പം ആര്‍എസ്എസ് ബിജെപിയുടെ സംഘടനാകാര്യങ്ങളില്പോലും ശക്തമായി പിടിമുറുക്കന്നതിന്റെ സൂചനയും.