തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ സിപിഎം ബിജെപി അന്തര്‍ധാര സജീവമായിരുന്നു. തൃശൂര്‍ പൂരം അലങ്കോലമായതാണ് ബിജെപിയുടെ വിജയത്തിനു കാരണം.
ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം അലങ്കോലമാക്കാന്‍ സാധിക്കില്ല. സിപിഎമ്മിനോട് താത്പര്യമുള്ള ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നു.
പൂരം അലങ്കോലമായപ്പോഴും മന്ത്രി രാജന് മൂകസാക്ഷിയായി നില്‍ക്കേണ്ടി വന്നു. ബിജെപി സിപിഎം ബന്ധം ജനങ്ങള്‍ തിരിച്ചറിയുമെന്നും കെ. മുരളീധര്‍ പറഞ്ഞു.