കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമായികത്തുകള് വീടുകളില്‍ എത്തിക്കാന്‍ ബിജെപി. നിലവില്‍ ബിജെപിയ്ക്ക് വലിയ വേരോട്ടം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രത്യേകം പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെയും പിഎംജെഎവൈയുടെയും പേരിലാണ്.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെത്തിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കികഴിഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതിയില്‍ നിങ്ങളെയും കുടുംബത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് മോഡിയുടെ ബഹുവര്‍ണ ചിത്രത്തോടെ ഇതിനകം കത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റുപദ്ധതികളും കത്തില്‍ വിവരിക്കുന്നു.
തപാല്‍ വകുപ്പ് മുഖേനയാണ് ആയുഷ്മാന്‍ ഭാരതിന്റെ പ്രചാരണം നടക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി എത്ര കത്ത് അയക്കുന്ന എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി പദ്ധതികളെകുറിച്ച് വിവരിക്കുന്നതിന് പകരമായി സര്‍ക്കാറ സംവിധാനത്തെ തന്നെ പൂര്‍ണമായും ഇതിനായി ഉപയോഗിക്കാന്‍ തന്നെയാണ് തീരുമാനം. നേരത്തെ പോസ്റ്റ ഓഫീസ് വഴി ഊര്‍ജ സംരക്ഷണവുമായിബന്ധപ്പെട്ട് എല്‍ഇഡി ബള്‍ബുകള്‍ 70രൂപയ്ക്ക് വിതരണം ചെയ്ത പദ്ധതി വന്‍ വിജയമായിരുന്നു.
ആയ്ഷ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കത്തുകള്‍ വീടുകളിലേക്ക് അയക്കുന്നതെങ്കിലും ലക്ഷ്യം വികസന േനട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയാണ്.40 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍കൂടി മുടക്കുന്ന പദ്ധതിയാണിത്. ഇന്ത്യയിലാകെ 10 കോടി കുടുംബങ്ങളിലേക്കാണ് സര്‍ക്കാര്‍ ചെലവില്‍ കത്ത് അയക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ ആരോപണവുമായി രംഗത്തെത്തികഴിഞ്ഞു.