റായ്പുർ: അവസരം ലഭിച്ചാൽ കേന്ദ്ര സർക്കാർ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന ആരോപണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ.
ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെയും അധികാരവും ദുരൂപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റായ്പുരിൽ എഎൻഐയോട് സംസാരിക്കവെയാണ് ബാഗൽ ഇക്കാര്യം പറഞ്ഞത്.
എന്നെ അറസ്റ്റ് ചെയ്യാൻ അവർക്ക് അവസരമൊന്നും ലഭിക്കുന്നില്ല. അതിനാൽ അവർ അധികാരം ദുരുപയോഗം ചെയ്യുകയാണ്- ഭൂപേഷ് ബാഗൽ പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ അടുത്ത കാലത്ത് നടത്തിയ നടപടിയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, ബിജെപിക്ക് പൊതുജനങ്ങളെ ആകർഷിക്കാനുള്ള പരിപാടികളോ പദ്ധതികളോ ഇല്ലെന്നും അതിനാൽ അവർ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും പറഞ്ഞു.