താങ്ങാനാവാത്ത രീതിയില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യമാകെ ജനരോഷം കത്തിപ്പടരുകയാണ്. ഈ അവസരത്തില്‍ ഇന്ധനവിലവര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടുള്ള ബിജെപിയുടെ ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് ബിജെപി രംഗത്തെത്തിയത്. ഇന്ധനവിലവര്‍ദ്ധനവിന്റെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി പുറത്തു വിട്ടത്.
ഒന്ന് 2004 മുതലുള്ള പെട്രോള്‍ വിലയുടെയും മറ്റൊന്ന് ഡീസലിന്റെയും. അതില്‍ പറയുന്നത് 2014 മുതല്‍ 2018 കാലയളവില്‍ പെട്രോള്‍ വിലയില്‍ 13 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നാണ്. അതേസമയം 2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 75.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും. ഡീസലിനും സമാനമായ അവസ്ഥയാണ് ഗ്രാഫില്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍, ബിജെപിയുടെ ഗ്രാഫിനെതിരെ ട്രോള്‍ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലുവിലയാണ് കേന്ദ്രം കല്‍പ്പിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നും ഇപ്പോഴും സ്വയം ന്യായീകരിക്കാനാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നും അത് ശരിയല്ലെന്നും ആളുകള്‍ വാദിക്കുന്നുണ്ട്.
Truth of hike in petrol prices! pic.twitter.com/hES7murfIL
— BJP (@BJP4India) September 10, 2018
Truth of hike in petrol prices! pic.twitter.com/hES7murfIL
— BJP (@BJP4India) September 10, 2018
Truth of hike in petrol prices! pic.twitter.com/hES7murfIL
— BJP (@BJP4India) September 10, 2018