ഗ്രൂപ്പിസം മാക്സിമം;തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ബിജെപിയിൽ അടിയൊഴിഞ്ഞ നേരമില്ല; സംസ്ഥാന സമിതിയിൽ ഇനിയും സ്ഥാനമേ റ്റെടുക്കാതെ നേതാക്കൾ; മുതിർന്ന നേതാക്കളെ അകറ്റി നിർത്തുന്നു വെന്ന് പരാതി

എം​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം ഒ​ക്ടോ​ബ​റി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ സം​സ്ഥാ​ന ബി​ജെ​പി​യി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ​ക്ക് ഇ​തു​വ​രേ​യും പ​രി​ഹാ​ര​മാ​യി​ല്ല. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് കെ.​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന ബി​ജെ​പി​യു​ടെ അ​ധ്യ​ക്ഷ​നാ​യ​ത്.

പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്ന പ​ല നേ​താ​ക്ക​ളേ​യും മ​റി​ക​ട​ന്ന് കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ക്കി​യ​തോ​ടെ സം​സ്ഥാ​ന ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി ആ​രം​ഭി​ച്ചു. വി.​മു​ര​ളീ​ധ​ര പ​ക്ഷ​ത്തെ പ്ര​മു​ഖ​നാ​യ കെ .​

സു​രേ​ന്ദ്ര​ൻ ബി​ജെ​പി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ​തോ​ടെ പി.​കെ. കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​യി. ഇ​തി​നി​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നേ​യും ശോ​ഭാ സു​രേ​ന്ദ്ര​നേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​തോ​ടെ അ​വ​ർ ത​ന്നെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.

മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മുതിർന്ന നേതാവ് എം.ടി. രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയിട്ടു ണ്ടെങ്കിലും സജീവമായി രംഗ ത്തില്ല.

മൂ​ന്നു മാ​സ​മാ​യി​ട്ടും പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും സ്ഥാ​നം എ​റ്റെ​ടു​ക്കു​ക​യോ പു​തി​യ സം​സ്ഥാ​ന ക​മ്മ​ിറ്റി​യോ​ട് സ​ഹ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഇ​തു​വ​രേ​യും അ​നു​ന​യി​പ്പി​ക്കാ​നോ സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ സ​ജീ​വ​മാ​ക്കാ​നോ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നോ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നോ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സം​സ്ഥാ​ന​ത​ലം മു​ത​ൽ മ​ണ്ഡ​ല ഭാ​ര​വാ​ഹി​ക​ളെ അ​ട​ക്കം വി.​മു​ര​ളീ​ധ​ര​പ​ക്ഷ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള​വ​രെ കൂ​ടു​ത​ലാ​യി നി​യ​മി​ക്കു​ന്ന​തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​വ​രെ വ​ലി​യ പ്ര​തി​ഷേ​ധ​വും ചേ​രി​തി​രി​വും പ്ര​ക​ട​മാ​ണ്. സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച പ​ല കാ​ന്പ​യി​നു​ക​ളി​ൽ നി​ന്നും ഒ​രു വി​ഭാ​ഗം വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

ഇ​തി​നു പു​റ​മേ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ൻ മി​സോ​റാം ഗ​വ​ർ​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് ഇ​തു​വ​രെ പാ​ർ​ട്ടി ഒ​രു ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടി​ല്ല. ഇ​തും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​ന്ന പോ​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​മ്മ​ന​ത്തെ ഉ​ൾ​പ്പ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ക​യാ​ണ്.

പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സം​ഘ​ട​ന​യെ വേ​ണ്ട രീ​തി​യി​ൽ ച​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്ന ഗ്രൂ​പ്പി​സം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​ണെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ലം​തൊ​ടി​ല്ലെ​ന്ന പ​രാ​തി ത​ന്നെ​യാ​ണ് ക​ത്തു​ക​ളി​ല​ധി​ക​വും.

സ്വ​ന്തം കാ​ര്യ​ത്തി​നു വേ​ണ്ടി നേ​താ​ക്ക​ൾ അ​ധ്വാ​നി​ക്കു​ന്ന​ത​ല്ലാ​തെ പാ​ർ​ട്ടി​യെ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളെ ഇ​നി​യും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.

ഘ​ട​ക​ക​ക്ഷി​ക​ളും ബി​ജെ​പി​യു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ൽ ത​ന്നെ​യാ​ണ്. എ​ഡി​എ ചേ​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം പോ​ലും ഇ​ല്ലെ​ന്നാ​ണ് എ​ഡി​എ​യി​ലെ ഒ​രു പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി നേ​താ​വ് രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment