തിരുവനന്തപുരം: ജില്ലയില്‍ ബി ജെ പി ഹര്‍ത്താൽ ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താൽ. സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താൽ. ശബരിമലയിലെ നിരോധജ്ഞന മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല.
തുടര്‍ന്നാണ് രാധാകൃഷ്ണന്റെ ജീവന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ പോലീസിന് നേരേ കല്ലും കസേരകളും വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ വഷളാകുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയുടെ തലയ്ക്ക് പരിക്കേറ്റു.
തിരുവന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് വന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. കല്ലേറിൽ ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. തലസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടും കെഎസ്ആർടിസി സർവീസ് നടത്തിയതിനെ തുടർന്നായിരുന്നു ബിജെപി പ്രവർത്തകർ കല്ലേറ് നടത്തിയത്.