കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശനിയാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രാദേശിക നേതാവ് പ്രശാന്ത് ഉൾപ്പടെയുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശനിയാഴ്ച പുതുപ്പള്ളി വഴി ആരും വരേണ്ട..! ബിജെപി നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ പുതുപ്പള്ളി പഞ്ചായത്തിൽ ബിജെപി ഹർത്താൽ
