കോഴിക്കോട്: സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ കലാപത്തിന് പിന്നില്‍ മലബാറില്‍ നിന്നുള്ള ‘ഓപ്പറേഷന്’. സംസ്ഥാന നേതൃത്വത്തിനെതിരേ രംഗത്തത്തിയവര്ക്ക് പിന്തുണയുമായി വടക്കന്‍ കേരളത്തില്‍ നിന്നുള്ള ചില നേതാക്കളുടെ പങ്കുണ്ടെന്നാണ് പാര്‍ട്ടിക്ക് വ്യക്തമായത്.
ഇത് സംബന്ധിച്ച് കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ സിപിഎമ്മുള്പ്പെടെ ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയത്.
ഇത് ഏറെ ഗൗരവമുള്ള വിഷയമായാണ് കേന്ദ്രനേതൃത്വത്തിന് മുമ്പാകെ അവതരിപ്പിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരേ അഭിപ്രായമുള്ളവരെ കണ്ടെത്തി പരസ്യപ്രസ്താവനയ്ക്ക് പ്രേരിപ്പിക്കുന്നതിന് പിന്നിലും ഇവര്‍ക്ക് പ്രധാന പങ്കുണ്ട്.
കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനുമെതിരേ മുന്‍കാല നേതാക്കളെ ഉപയോഗിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഇവര്‍ നീക്കം നടത്തുന്നത്. എന്നാല്‍ , തെരഞ്ഞെടുപ്പ് കഴിയും വരെ ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
സുരേന്ദ്രനെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രധാനമായും ഇവര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രന് വിരുദ്ധ സഖ്യമുണ്ടാക്കി തത് സ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്നാണ് സംസ്ഥാന ഘടകം പറയുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രനും മുതിര്‍ന്ന നേതാവ് പി.എം. വേലായുധനും കെ.പി.ശ്രീശനുമായിരുന്നു സുരേന്ദ്രനെതിരേ പ്രതികരണവുമായി രംഗത്തെത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ പിന്നീടു വെളിപ്പെടുത്താമെന്നു ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയൊന്നും ഗൗനിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്.