കല്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സി.കെ. ജാനുവും ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും നീക്കി.
നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
ഇതോടെ നേതൃത്വത്തിനെതിരെ ദീപു പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസഹായനായി ഉപേക്ഷിക്കുകയാണെന്ന് ദീപു പോസ്റ്റിൽ പറയുന്നു.