സ്വന്തം ലേഖകന്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഇടത് വലതുമുന്നണികള്‍ ശക്തമായ പ്രതിഷേധവുമായി സംസ്ഥാനത്ത് കൈകോര്‍ക്കുമ്പോള്‍ മുഖം നഷ്ടപ്പെട്ട് ബിജെപി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചരണങ്ങളെ ചെറുക്കാന്‍ കേന്ദ്രനേതാക്കളെ രംഗത്തിറക്കേണ്ട അവസ്ഥയിലാണ് ബിജെപി. അവരുടെ കേരളസന്ദര്ശനത്തിനായുള്ള കാത്തിരിപ്പിലാണ് പാര്‍ട്ടി. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍ ആയതോടെ ഇതുവരെ പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ബിജെപിക്കായിട്ടില്ല.
ഇത് പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ന്യൂന പക്ഷ വോട്ടുകള്ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസും പൗരത്വബില്ലിന്റെ പേരില്‍ സമരമുഖത്താണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനും കേന്ദ്രസര്‍ക്കാറിന്റെ മുഖമായി പ്രവര്‍ത്തിക്കാനും ബില്ലിനെ കുറിച്ച് ആധികാരകമായി വ്യക്തതവരുത്താനും ആളില്ലാത്ത അവസ്ഥയാണ്.
നിലവില്‍ എം.ടി.രമേശ്, കെ.സുന്ദ്രേന് , പി.കെ.കൃഷ്ണദാസ്, തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ ബില്ലിനെ ന്യായീകരിച്ചുകൊണ്ട രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിര്‍ണായകസമയത്ത് പാര്‍ട്ടി അധ്യക്ഷന്‍ ഇല്ലാത്തത് പൊതുവേ ഗ്രൂപ്പ് പോരില്‍ കലങ്ങിമറിയുന്ന ബിജെപി സംസ്ഥാന ഘടകത്തിന് തിരിച്ചടിയാണ്. എത്രയും പെട്ടെന്ന് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
ബില്ലുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കാന്‍ നിലവില്‍ സംസ്ഥാന വ്യാപക പ്രചാരണ പരിപാടികള്‍ക്ക് പാര്‍ട്ടിയില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇത് ആരുനയിക്കണമെന്നകാര്യത്തില് വ്യക്തതയില്ലതാനും. പൊതുയോഗങ്ങള്‍ , സെമിനാറുകള്‍, ക്യാമ്പസ് പരിപാടികള്‍ എന്നിവ നടത്താനാണ് നീക്കം. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിമാര്‍ നേതൃത്വം നല്കേണ്ടഅവസ്ഥയാണ്.കേന്ദ്രമന്ത്രി വി.മുരളീധരനായിരിക്കും പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുകഎന്നാണറിയുന്നത് .ഈ മാസം 20 മുതല്‍ 30 വരെയാണ് പ്രചാരണം നടത്താന്‍ നിശചയിച്ചിരിക്കുന്നത്.
ഇതിനൊപ്പം പാര്‍ട്ടി അധ്യക്ഷനെകൂടി ഉടന്‍ തീരുമാനിച്ച് പ്രചാരണം കൂടുതല്‍ ശക്തമാക്കണമെന്നാണ് ആവശ്യം. തദ്ദേശതെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തിവിട്ട് ന്യൂനപക്ഷവോട്ടുകള്‍ കീശയിലാക്കാനാണ് ഭരണ-പ്രതിപക്ഷങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇത് ഏറ്റവും കുടുതല്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനായിരുന്നു.
എന്നാല്‍ ഇത്തവണ പൗരത്വദേദഗതിബില് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന പ്രസ്താവനയുള്‍പ്പെടെ ഇറക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയതോടെ സമരമുഖത്ത് സിപിഎമ്മിനൊപ്പം ചേരേണ്ട അവസ്ഥയില്‍ കോണ്‍ഗ്രസെത്തി. ഈ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രചാരണരംഗത്തിറങ്ങാനാണ് ബിജെപി ശ്രമം.