
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി. ആദ്യമണിക്കൂറുകളില്‍ ഫലം വന്നപ്പോള്‍ നാലിടത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെട്ടുത്തി ഐലൻഡ് നോര്‍ത്ത് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി ടി. പത്മകുമാരി ജയിച്ചതാണ് എന്‍ഡിഎയുടെ തിളക്കമാര്‍ന്ന വിജയം.
അമരാവതിയില്‍ അഡ്വ.പ്രിയ പ്രശാന്ത്, എറണാകുളം സൗത്തില്‍ മിനി ആര്. മേനോന്, എറണാകുളം സെന്‍ട്രലില്‍ സുധ ദിലീപ് എന്നീ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയം നേടി. ഇതുകൂടാതെ രണ്ടിടങ്ങളില്‍ ഈ റിപ്പോർട്ട് തയാറാക്കുന്പോൾ ബിജെപി മുന്നേറുന്നുണ്ട്.