തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഉപദേശകർക്കെതിരെ അന്വേഷണം. ഉപദേശകർക്കു പാർട്ടി ബന്ധമില്ലെന്നും ഇടത് സഹയാത്രികരാണ് ഉപദേശകർ എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അതേസമയം മെഡിക്കൽ കോളജ് കോഴ അന്വേഷിക്കാൻ ബിജെപി കേന്ദ്രനേതൃത്വം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നാണ് സൂചന. പാർട്ടിക്കു പുറത്തുള്ളവരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ബി.എൽ. സന്തോഷിനെ സ്ഥാനത്തുനിന്നു മാറ്റുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സന്തോഷ് ഗ്രൂപ്പ് നേതാവായി പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റുന്നത്.