ശ്രീകണ്ഠപുരം:എട്ടാംക്ലാസ് വിദ്യാര്‍ഥിയായ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കാവുമ്പായിലെ അമലാലയത്തില്‍ സന്തോഷ്കുമാറിനെ (39) യാണ് ശ്രീകണ്ഠപുരം എസ്ഐ പി.ബി. സജീവും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ തലശേരി സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ ശ്രീകണ്ഠപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ എള്ളരിഞ്ഞി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പണം നല്കി പ്രലോഭിപ്പിച്ച് കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് ദിവസങ്ങളിലും കഴിഞ്ഞ 12നും ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. വിദ്യാര്‍ഥി പലദിവസങ്ങളിലും സ്കൂളിലെത്താത്തിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചിരുന്നു. കൂടാതെ വിദ്യാര്‍ഥിയുടെ കൈയില്‍ പണം കണ്ടതിനെതുടര്‍ന്ന് വീട്ടുകാരും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷ്കുമാറിനെ ഇന്നലെ രാത്രി ഇരിക്കൂര്‍ ടൗണില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.