കായംകുളം: കൃഷ്ണപുരത്ത് പതിനാലുകാരനെ മര്‍ദിച്ചതിന് അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കേസില്‍ ജാമ്യം ലഭിച്ച മനോജ്(47) വീട്ടിൽവച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തത്.
സൈക്കിളിൽ ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന പതിനാലുകാരനെ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഒരു വീട്ടിൽ നിന്ന് തനിക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാനായി പതിനാലുകാരൻ സൈക്കിളിൽ പോകുന്ന വഴിയിലാണ് മനോജ് തടഞ്ഞു നിർത്തി ആക്രമിച്ചത്. ഇത്രയും ആക്രിസാധനങ്ങൾ എവിടെ നിന്നാണെന്നും മോഷ്ടിച്ചതാണോ എന്നും ചോദ്യം ചെയ്തായിരുന്നു മർദനം.