തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ.
അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.