ചത്തീസ്ഗഡ്: ബിജെപി നേതാവ് സൊണാലി ഫോഗാട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ട് അടിച്ചു. ഹരിയാന ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനെയാണ് സൊണാലി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ സമീപമുണ്ടായിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്?.
മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ലായെന്ന് ആക്രോശിച്ചുകൊണ്ടാണ് സൊണാലി അദ്ദേഹത്തെ മര്‍ദ്ദിച്ചത്.