ബിജെപി വനിതാ നേതാവിന്റെ സെക്‌സ് ടേപ്പ് പുറത്ത്. മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഗീതാ ദേവി സിംഗ് എന്ന നേതാവിന്റെ സ്വകാര്യ വീഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവരുടെ പേര് നോമിനേറ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വനിതാ നേതാവിനൊപ്പം മുറിയില്‍ ഒരു പുരുഷനെയും കാണാം. യൂ ട്യൂബില്‍ പല പല അക്കൗണ്ടുകളിലായി അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
വീഡിയോയില്‍ തനിക്കൊപ്പമുളളത് ഒരു പഴയ സുഹൃത്തായ സത്യേന്ദ്ര സിന്‍ഹ ആണെന്നും ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് സത്യേന്ദ്ര തന്നെയാണെന്നുമാണ് ഗീത ആരോപിക്കുന്നത്. തന്റെ പക്കല്‍ നിന്നും ഇയാള്‍ ഏഴു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗീത പറയുന്നു. തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ലയെന്നും ഗീത വ്യക്തമാക്കി. ബിജെപി നേതാവിന്റെ സെക്‌സ് വീഡിയോ എന്ന പേരില്‍ തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ധന്‍ബാദ് പോലീസ് കേസെടുത്ത് അന്വേഷഷണം തുടങ്ങിയിട്ടുണ്ട്.