കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെല്ലാവരും മത്സരിച്ചാണ് അടുത്തകാലത്തായി അബദ്ധങ്ങളും മണ്ടത്തരങ്ങളും വിളിച്ചുപറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നത്. സോഷ്യല്‍മീഡിയകള്‍ വളരെ സജീവമായ ഈ കാലത്ത് പ്രത്യേകിച്ച് അവയെല്ലാം വിവാദമാവുകയും ചെയ്യും. ട്രോളന്മാരുടെ കൈയ്യിലെങ്ങാനും കിട്ടിയാല്‍ പിന്നെ പറയുകയും വേണ്ടല്ലോ.
ഇത്തരത്തില്‍ യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് സുബ്രമണ്യസ്വാമിയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഭവിച്ച ഒരബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ മണ്ഡലത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നേതാവിന്റെ കൈയ്യിലേയ്ക്ക് ചടങ്ങിന് നേതൃത്വം നല്‍കികൊണ്ടിരുന്നയാള്‍ താലിമാല കൈമാറി. അത് പിന്നീട് വരന്റെ കൈയ്യിലേയ്ക്ക് കൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍ നേതാവ് നേരെ താലിയുമായി വധുവിന്റെ കഴുത്ത് ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് തന്നെ അടുത്തുനിന്ന സ്ത്രീ നേതാവിനെ തടയുകയും പിന്നീട് സ്വബോധം വീണ്ടെടുത്ത നേതാവ് താലിമാല വരന്റെ കൈയിലേയ്ക്ക് കൊടുക്കുകയുമായിരുന്നു. സംഭവം നടന്നിട്ട് നാളുകള്‍ കുറച്ചായെങ്കിലും ഇപ്പോഴാണ് ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായത്.