തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാക്കാൻ ഇടതുമുന്നണി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താൻ തീരുമാനിച്ചതിനു പിന്നാലെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് പ്രചാരണത്തിനൊരുങ്ങി ബിജെപി.
ഗവർണര്‍ക്ക് അനുകൂലമായി ഗൃഹ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ നീക്കം. ഈ മാസം 15 മുതൽ 30 വരെ സമ്പർക്ക പരിപാടി സംഘടിപ്പിക്കാനാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ തീരുമാനം. വീടുകളിൽ ലഘു ലേഖകൾ വിതരണം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടതുമുന്നണി ലഘുലേഖ വിതരണം ചെയ്യുകയുമുണ്ടായി.
ഇന്നലെ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു.
ഗവർണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.