കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിലെ ഗൂഡാലോചന പുറത്തെത്തിക്കാന്‍ സിബിഐക്കു പിന്തുണയുമായി ബിജെപി പ്രകടന പത്രിക.
19 വര്‍ഷം മുമ്പുണ്ടായ കേസ് ലൈവ് ആക്കി നിലനിര്‍ത്തിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന, തീവ്രവാദികളുടെ പങ്ക്, സംസ്ഥാനാന്തര ബന്ധം എന്നിവയെ കുറിച്ചുള്ള അന്വേഷണരേഖകള്‍ സിബിഐക്കു കൈമാറുമെന്നാണ് വാഗ്ദാനം.
മാറാട് സംഭവത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ബിജെപി അവകാശപ്പെട്ടു.
നിലവില്‍ മാറാട് ഗൂഢാലോചന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. 2016 നവംബറിലായിരുന്നു രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്.
2003 മേയ് രണ്ടിന് മാറാട് കടല്‍തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിക്കാന്‍ സിബിഐ വിമുഖത കാണിച്ചെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കളെ പ്രതികളാക്കി എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
നേതാക്കള്‍ക്കു പുറമേ നാല് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, ചില എന്‍ഡിഎഫ് നേതാക്കള്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. അഞ്ചു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സിബിഐക്കായിട്ടില്ല.
നേരത്തെ കേസ് അന്വേഷിച്ച സംസ്ഥാന പോലീസിന്റെ ഫയലുകള്‍ ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പായിരുന്നു ഇതു സംബന്ധിച്ചു സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സിബിഐ അന്വേഷണം ഇഴയുകയാണെന്നും ബിജെപി-മുസ്ലിം ലീഗ് രഹസ്യധാരണയെത്തുടര്‍ന്നാണ് ലീഗ് നേതാക്കളെ ചോദ്യംചെയ്യാന്‍ പോലും സിബിഐ തയാറാവാതിരുന്നതെന്നും സിപിഎം ആരോപണമുന്നയിച്ചിരുന്നു.
ബിജെപിയുടെ ഉന്നത നേതൃത്വവും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്നുവരെ ആരോപണമുയര്‍ന്നു.
ഇതിനു പിന്നാലെയാണ് പ്രകടന പത്രികയില്‍ മാറാട് കേസ് വീണ്ടും ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നത്.