അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി എംഎൽഎ നളിന്‍ കൊട്ടാഡിയ അറസ്റ്റിൽ. ബിറ്റ്കോയിന് വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മഹാരാഷ്ട്രയിലെ ധൂലിയയില്‍ നിന്നാണ് എംഎൽഎ അറസ്റ്റിലായത്.
നേരത്തെ കേസിൽ അഹമ്മദാബാദ് സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയിരുന്നു. 9.95 കോടി രൂപയോളം വില വരുന്ന 119 ബിറ്റ് കോയിനുകളാണ് ഇയാള്‍ വെളുപ്പിക്കാന്‍ ശ്രമിച്ചത്.
എംഎൽഎയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഇയാൾ പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റിലായത്.