യുവമോര്‍ച്ച പ്രവര്‍ത്തക ലസിത പാലയ്ക്കലിനെ ലൈംഗിക ചുവയുള്ള അശ്ശീല നവ മാധ്യമ കുറിപ്പിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാബു ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ പങ്കെടുക്കുകയാണ്. മുംബൈയിലാണ് ഇതിന്റെ ഷൂട്ടിംഗ്.
സാബുവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് പരാതിയും നല്കി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് കമന്റുകളിലൂടെ വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവും വിഷയത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചു. ഇതിനിടെയാണ് മുംബൈയിലെ ബിഗ് ബോസ് ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ബിജെപി തീരുമാനിച്ചത്. മഹാരാഷ്ട്ര ഘടകവും ഇതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വരുംദിവസങ്ങളില്‍ സാബുമോനെതിരേ വലിയ പ്രതിഷേധത്തിനാണ് ബിജെപി ഒരുങ്ങുന്നത്. പുതിയ സംഭവവികാസങ്ങള്‍ ഏഷ്യാനെറ്റിനും തലവേദനയായിട്ടുണ്ട്. ബിഗ് ബോസ് ഷോ ചെയ്യുന്നത് മുംബൈ കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന എന്ഡേമോള് ഷെന്‍ ഇന്‍ഡ്യ എന്ന പ്രൊഡക്ഷന്‍ കമ്പിനിയാണ്. ഇതിന്റെ ഉടമസ്ഥന് അഭിഷേക് രഗേയും ബിജെപി മുംബൈ നേതൃത്വം വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.